ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങളുമായി കോൾ ഇന്ത്യ. ബിസിനസ് മേഖല വ്യാപിപ്പിക്കാൻ അലുമിനിയം നിർമ്മാണം, സോളാർ ഊർജ്ജ ഉൽപ്പാദനം, കോൾ ഗ്യാസിഫിക്കേഷൻ എന്നിവ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് കോൾ ഇന്ത്യ.
ഊർജ്ജ ഉൽപ്പാദനത്തിൽ പുതിയ ചുവടുവെപ്പ് നടത്താനാണ് കോൾ ഇന്ത്യയുടെ നീക്കം. 2030 ഓടെ, സോളാർ ഊർജ്ജ ഉത്പ്പാദനം 30,000 മെഗാവാട്ട് ആയി ഉയർത്താനാണ് ലക്ഷ്യം. റിപ്പോർട്ടുകൾ പ്രകാരം, സൗരോർജ്ജ പദ്ധതികൾ വികസിപ്പിക്കുന്നതിന്റെ ടെൻഡറുകളിൽ കമ്പനി പങ്കെടുക്കാൻ സാധ്യതയുണ്ട്.
Also Read: അഗ്നിപഥിന്റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാന്‍ യോഗി സര്‍ക്കാര്‍
അലുമിനിയം നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ ഒഡീഷയിൽ ബോക്സൈറ്റ് ബ്ലോക്കിന് കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. കൂടാതെ, ഇന്റഗ്രേറ്റഡ് ഗ്രീൻഫീൽഡ് അലുമിനിയം പ്രോജക്റ്റിനായുള്ള അന്തിമ അനുമതിക്ക് കാത്തിരിക്കുകയാണ്. ഒഡീഷയിലാണ് ഇന്റഗ്രേറ്റഡ് ഗ്രീൻഫീൽഡ് അലുമിനിയം പ്രോജക്റ്റ് ആരംഭിക്കുന്നത്.
Post Your Comments