Latest NewsNewsTechnology

സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി ഈ ഗെയിമുകൾ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ആപ്പ് സ്റ്റോറിലെ 8 ശതമാനം ആപ്പുകളും പ്ലേ സ്റ്റോറിലെ 7 ശതമാനം ആപ്പുകളും കുട്ടികളെ രഹസ്യമായി പിന്തുടരുന്നുണ്ട്

ഗെയിമിംഗ് രംഗത്ത് കുട്ടികൾക്ക് ഏറ്റവും പ്രിയമേറിയ രണ്ട് ആപ്ലിക്കേഷനാണ് ആംഗ്രി ബേർഡ്സും കാൻഡി ക്രഷും. ഈ ഗെയിമുകൾ വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

പിക്സലേറ്റ് കമ്പനി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഈ ഗെയിമുകൾ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും അവ പരസ്യങ്ങൾക്ക് കൈമാറുകയും ചെയ്യുന്നു. പ്ലേ സ്റ്റോറിൽ ലഭ്യമായ മിക്ക ഗെയിമുകളും ഇത്തരത്തിലുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് വിവരം. കൂടാതെ, ആപ്പ് സ്റ്റോറിലെ 8 ശതമാനം ആപ്പുകളും പ്ലേ സ്റ്റോറിലെ 7 ശതമാനം ആപ്പുകളും കുട്ടികളെ രഹസ്യമായി പിന്തുടരുന്നുണ്ട്.

Also Read: വാട്സ്ആപ്പ്: ഗ്രൂപ്പ് മെമ്പർഷിപ്പ് അപ്രൂവൽ ഫീച്ചർ ഉടൻ എത്തും

ഇത്തരം ആപ്പുകൾ ഉപയോക്താവിന്റെ ലൊക്കേഷൻ, ഐപി വിലാസങ്ങൾ, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ ശേഖരിക്കുന്നു. പരസ്യങ്ങളെ ലക്ഷ്യം വച്ചാണ് ഈ ആപ്പുകൾ ഡാറ്റ ശേഖരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button