തിരുവനന്തപുരം: എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം. അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്‌സ് ആപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.
Read Also: വന്യജീവി വാരാഘോഷം: സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണെന്ന് പോലീസ് അറിയിച്ചു.
Read Also: ‘പ്ലേബോയ് മാസിക വാങ്ങുന്ന അത്രയും ആളുകള്‍ ഗീത വാങ്ങില്ലല്ലോ’: വിവേക് അഗ്നിഹോത്രി
Post Your Comments