ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് മുംബൈ. പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മുംബൈ സന്ദർശിക്കാനെത്തുന്നുണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, കാൻഹേരി ഗുഹകൾ, മണി ഭവൻ എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ മുംബൈയിൽ കാണാനുണ്ട്.
മുംബൈയിൽ എത്തിയൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
- കാൻഹേരി ഗുഹകൾ
സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനുള്ളിലാണ് കൻഹേരി ഗുഹകൾ സ്ഥിതി ചെയ്യുന്നത്. പാറകൊണ്ട് ഉണ്ടാക്കിയ സ്മാരകങ്ങളുടെ കൂട്ടമാണിത്. 109 പ്രത്യേക പ്രവേശന കവാടങ്ങളാണ് കൻഹേരി ഗുഹകളിലുള്ളത്. നിരവധി ശിൽപ്പങ്ങളും പെയിന്റിങ്ങുകളും ഇവിടെയുണ്ട്.
2. മണി ഭവൻ
മഹാത്മാ ഗാന്ധിയുടെ ഓർമ്മകളുള്ള സ്ഥലമാണ് മണിഭവൻ. 1917 മുതൽ 1934 വരെ ഗാന്ധിയുടെ മുംബൈയിലെ വസതിയായിരുന്നു മണി ഭവൻ. റൗളത്ത് ആക്റ്റിനെതിരെയുള്ള സത്യഗ്രഹം, സിവിൽ നിയമലംഘനം എന്നിങ്ങനെ ചരിത്രപ്രധാനമായ പല തീരുമാനങ്ങൾക്കും ഈ വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
3. ഗേറ്റ് ഓഫ് ഇന്ത്യ
കിങ് ജോർജ് അഞ്ചാമന്റെയും മേരി രാജ്ഞിയുടെയും സന്ദർശനത്തിന്റെ ഭാഗമായി നിർമ്മിച്ചതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. കടലിനോട് ചേർന്നുള്ള മനോഹര നിർമിതിയായ ഗേറ്റ് വേ ഓഫ് ഇന്ത്യ മുംബൈ നഗരത്തിന്റെ അടയാളമാണ്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപത്തായാണ് താജ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
4. മറൈൻ ഡ്രൈവ്
മുംബൈ നഗരത്തിലെ മറ്റൊരു പ്രധാന ഇടമാണ് മറൈൻ ഡ്രൈവ്. മൂന്നു കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന തീരമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. സൂര്യോദയത്തിന്റെ സമയത്തോ സൂര്യാസ്തമയത്തിന്റെ സമയത്തോ ഇവിടം സന്ദർശിക്കുന്നവർക്ക് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.
Read Also: ലോകകേരളസഭ ബഹിഷ്ക്കരണം ഭക്ഷണത്തിന്‍റേയും താമസത്തിന്‍റേയും കാര്യമായി പറഞ്ഞത് ശരിയായില്ല: വി.ഡി സതീശൻ
Post Your Comments