പാറ്റ്‌ന : രാജ്യത്തെ യുവാക്കള്‍ക്കായി കേന്ദ്രം പ്രഖ്യാപിച്ച അഗ്‌നിപഥ്’ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ ബിഹാറില്‍ മാത്രം 200 കോടി രൂപയുടെ നഷ്ടം. റെയില്‍വേ അധികൃതരാണ് കണക്കുകള്‍ പുറത്തുവിട്ടത്.
Read Also: കേരളം ഭരിക്കുന്നത് കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന സർക്കാർ: കെ സുരേന്ദ്രൻ
50 കോച്ചുകളും അഞ്ച് എഞ്ചിനുകളും പൂര്‍ണ്ണമായും കത്തിനശിച്ചെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ പ്ലാറ്റ്ഫോമുകള്‍ക്കും കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കും മറ്റ് സാങ്കേതിക ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഭാബുവ റോഡ്, സിധ്വാലിയ (ഗോപാല്‍ഗഞ്ച്), ചപ്ര റെയില്‍വേ സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ നിന്നുള്ള ഓരോ കോച്ചുകളുള്‍പ്പെടെ, ഏതാണ്ട് ഒരു ഡസനോളം കോച്ചുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ബറൗണിഗോണ്ടിയ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ക്ക് തീവെച്ചു.
Post Your Comments