നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളം. കൃത്യമായ ഇടവേളകളില്‍ ആവശ്യമായ വെള്ളം കുടിക്കാത്തതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഒരു ദിവസം ഏഴ് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടു തന്നെ, എവിടെ പോയാലും ഒരു കുപ്പിയില്‍ വെള്ളം കൈയ്യില്‍ കരുതുന്നതാണ് എല്ലാവരുടേയും ശീലം.
എന്നാൽ, വെള്ളം കൊണ്ടുപോകാൻ നമ്മൾ പ്ലാസ്റ്റിക് ബോട്ടിലുകളെയാണ് ആശ്രയിക്കുന്നത്. വെള്ളം ശേഖരിക്കാന്‍ നാം ഉപയോഗിക്കുന്ന ബോട്ടില്‍ ആണെങ്കിലും അല്ലെങ്കില്‍ ഷോപ്പുകളില്‍ നിന്നും വില കൊടുത്ത് വാങ്ങുന്ന കുപ്പിവെള്ളം ആണെങ്കിലും അവ ഉപയോഗിച്ചുകൂടാ എന്നാണ് പഠനങ്ങള്‍ പറയുന്നത്.
Read Also : ട്രെയിലർ ലോറിയുടെ പിറകിൽ കെഎസ്ആർടിസി വോൾവോ ബസിടിച്ച് അപകടം : 18 പേർക്ക് പരിക്ക്
വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ ആണെങ്കില്‍ പോലും വെള്ളം ശേഖരിച്ചു വച്ച് കുടിക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കഴുകാതെ വച്ച പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തില്‍ ടോയ്ലെറ്റുകളില്‍ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്നാണ് പുതിയ പഠനഫലങ്ങള്‍. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ട്രില്‍മില്‍ റിവ്യൂസ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ കഴുകാതെ ഒരാഴ്ച സ്ഥിരമായി ശുദ്ധജലമെടുത്ത് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഒരാഴ്ചത്തെ ഉപയോഗത്തിനു ശേഷം കുടിവെള്ളക്കുപ്പി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ടോയ്ലെറ്റുകളില്‍ കാണുന്ന തരത്തിലുളള ബാക്ടീരിയകളുടെ സാന്നിധ്യം വെള്ളത്തില്‍ പോലും കണ്ടെത്താന്‍ സാധിച്ചുവെന്നാണ് വെളിപ്പെടുത്തൽ. മനുഷ്യശരീരത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയാണ് പരീക്ഷണത്തിനിടയില്‍ കണ്ടെത്താനായത്.
അതേസമയം, കുടിവെള്ളം സൂക്ഷിക്കാനായി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
Post Your Comments