ഇടുക്കി: മുരിക്കാശ്ശേരിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്.
രണ്ടു മാസം മുൻപാണ് ഇവര്‍ക്ക് പട്ടിയുടെ കടിയേറ്റത്. എന്നാൽ, കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. അതിനാൽ, ആദ്യഘട്ടത്തിൽ ചികിത്സയും തേടിയിരുന്നില്ല.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.
Post Your Comments