രാജപുരം: ഗ്യാസ് നിറച്ച സിലിണ്ടറുകളുമായി വന്ന ലോറി ഗോഡൗണിലേക്കുള്ള റോഡില്‍ വൈദ്യുതലൈനില്‍ തട്ടി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവര്‍മാരായ ശ്രീകുമാര്‍ (56),ഭാസി (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തിൽ പരിക്കേറ്റവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്, ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗളൂരുവില്‍ നിന്ന് പ്രാന്തര്‍കാവിലെ ഗോഡൗണിലേക്ക് ഗ്യാസ് നിറച്ച സിലിണ്ടറുകളുമായി എത്തിയതായിരുന്നു ലോറി. ഡ്രൈവര്‍മാര്‍ക്ക് സ്ഥലപരിചയമില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.
Read Also : ബൈക്ക് ഇടിച്ചുവീഴ്ത്തി ഗുരുതര പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
ലോറിയില്‍ വൈദ്യുതാഘാതമേൽക്കാതിരുന്നതും ഗ്യാസ് സിലിണ്ടറുകള്‍ക്ക് കാര്യമായ കേടുപാടുകളോ ചോര്‍ച്ചയോ ഉണ്ടാകാതിരുന്നതും വന്‍ അപകടമൊഴിവാക്കി. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, രാജപുരം എസ്ഐ കെ.മുരളീധരന്, എഎസ്ഐ രാജേഷ്, ഡ്രൈവര്‍ സുമനേഷ് എന്നിവരും കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Post Your Comments