
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ‘അഗ്‌നിപഥ്’ പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ. സേനാ വിഭാഗങ്ങളില്‍ സ്ഥിരം നിയമനം ഇല്ലാതാക്കാനുള്ളതാണ് ഈ നീക്കം കേന്ദ്രസര്‍ക്കാർ ആവിഷ്കരിച്ച ഈ പദ്ധതി അംഗീകരിക്കാനാവില്ലെന്നും എസ്.എഫ്.ഐ വ്യക്തമാക്കി. പദ്ധതിയില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് ശനിയാഴ്ച പ്രകടനം നടത്തുമെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.
അതേസമയം, ‘അഗ്നിപഥ്’ പദ്ധതിയിലൂടെ സേനാ വിഭാഗങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ വ്യക്തമാക്കി. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങുമെന്നും തുടർന്ന്, ഡിസംബറില്‍ പരിശീലനം ആരംഭിക്കുമെന്നും മനോജ് പാണ്ഡെ അറിയിച്ചു.
അച്ഛനെന്ന തണൽമരം: മലയാളത്തിലെ മികച്ച 5 ‘അച്ഛൻ’ പാട്ടുകൾ
‘അഗ്നിപഥ് പദ്ധതിയിലൂടെയുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇതിനായി, രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പദ്ധതിക്കെതിരെ കാര്യങ്ങള്‍ അറിയാതെയാണ് യുവാക്കൾ പ്രതിഷേധിക്കുന്നത്. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ പദ്ധതിയില്‍ വിശ്വാസമുണ്ടാകും’, മനോജ് പാണ്ഡെ പറഞ്ഞു.
Post Your Comments