ദുബായ്: തൊഴിൽ നിയമ ലംഘനം ആവർത്തിക്കുന്ന കമ്പനി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഒരു വർഷത്തിനകം തൊഴിൽ നിയമ ലംഘനം ആവർത്തിക്കുന്ന കമ്പനി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
Read Also: ബ്രെയിൻ ട്യൂമർ ബാധിച്ച കുട്ടികളുടെ ചികിത്സ: ആസ്റ്ററുമായി കൈകോർത്ത് നെസ്റ്റ് ഗ്രൂപ്പും ജിയോജിത്തും
നിയമലംഘനം ആവർത്തിക്കുന്ന കമ്പനി ഉടമകൾക്ക് 5000 മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവു ശിക്ഷയും ലഭിക്കും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുന്നത്. വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ, ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് നിയമം.
നിയമം ലംഘിച്ച് തൊഴിലെടുപ്പിക്കുന്ന കമ്പനികൾക്ക് ആളൊന്നിന് 5000 ദിർഹം മുതൽ 200 ദിനാർ വീതം പിഴ ചുമത്തുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ, പരമാവധി 50,000 ദിർഹം പിഴ ചുമത്തും.
Read Also: പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാം: തീരുമാനവുമായി സൗദി
Post Your Comments