കോഴിക്കോട്: സൈന്യമെന്നത് സമർപ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിത്തൊഴിലാളികൾ അല്ലെന്ന് ഇടതുപക്ഷവും കോൺഗ്രസും മനസ്സിലാക്കണമെന്നും വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പദ്ധതിയെ ട്രേഡ് യൂണിയൻ കണ്ണിലൂടെയാണ് കോൺഗ്രസും സി.പി.എമ്മും കാണുന്നതെന്നും എന്നാൽ, രാജ്യത്തിനായി സന്നദ്ധ സേവനത്തിനിറങ്ങുന്ന യുവാക്കളെ വാർത്തെടുക്കുകയാണു കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സൈന്യത്തെ കൂടുതൽ യുവത്വമാക്കാനുള്ള മോദി സർക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണ്. ഇന്ത്യൻ സൈന്യം യുവത്വവൽക്കരിക്കപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. തൊഴിലില്ലായ്മയ്ക്കെതിരെ സമരം ചെയ്യുന്ന യുവജനസംഘടനകൾ, കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ അതിനെതിരെ സമരം ചെയ്യുന്നതു വഞ്ചനയാണ്’ കെ. സുരേന്ദ്രൻ പറഞ്ഞു.
‘ട്രെയിനും ബസും കത്തിച്ച് അരാജകത്വം സൃഷ്ടിക്കുന്നവർക്കു മുന്നിൽ മോദി സർക്കാർ മുട്ടുമടക്കുകയില്ല. രാജ്യസ്നേഹവും മികച്ച ശാരീരികക്ഷമതയുമുള്ള യുവതലമുറയെ വാർത്തെടുക്കാനുള്ള, കേന്ദ്രസർക്കാരിന്റെ ലക്ഷ്യം തടയാനുള്ള രാഷ്ട്രവിരുദ്ധരുടെ ശ്രമം വിലപ്പോവില്ല’ കെ. സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments