രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. സാമ്പത്തിക മേഖല തിരിച്ചുകയറിത്തുടങ്ങിയത് നികുതി വരുമാനത്തിലും പ്രതിഫലിച്ചു. ജൂൺ 15 വരെയുള്ള കണക്കുകൾ പ്രകാരം, പ്രത്യക്ഷ നികുതി പിരിവ് 51 ശതമാനമാണ് ഉയർന്നത്. ഇതോടെ, പ്രത്യക്ഷ നികുതി 2.8 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പ്രത്യക്ഷ നികുതി 1.85 ലക്ഷം കോടി രൂപയായിരുന്നു.
അഡ്വാൻസ് നികുതി വരുമാനത്തിൽ ഏപ്രിൽ 1 മുതൽ ജൂൺ 15 വരെ 49 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ, അഡ്വാൻസ് നികുതി 42,680 കോടി രൂപയായി. മുൻ വർഷം ഇത് 28,779 കോടി രൂപയായിരുന്നു. അഡ്വാൻസ് നികുതിയിലെ കോർപ്പറേറ്റ് നികുതി 45 ശതമാനം വർദ്ധിച്ച് 26,798 കോടി രൂപയായി.
മേഖല അടിസ്ഥാനത്തിലെ പ്രത്യക്ഷ നികുതി പിരിവിൽ, കൊച്ചി 134 ശതമാനം വളർച്ചയാണ് കൈവരിച്ചത്. കൂടാതെ, മുംബൈ 60 ശതമാനവും ഡൽഹി 57 ശതമാനവും വളർച്ച കൈവരിച്ചു.
Post Your Comments