ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും ഫാദേഴ്സ് ഡേ ആയി ആചരിക്കുമ്പോൾ ആ ദിവസത്തിന്റെ ചരിത്രം എത്രപേർക്കറിയാം. ഒരേസമയം നമുക്ക് രക്ഷിതാവും സുഹൃത്തും വഴികാട്ടിയുമായി എപ്പോഴും കൂടെ നിൽക്കുന്ന ആ വിശിഷ്ട വ്യക്തിയെ ആദരിക്കാനോ അനുസ്മരിക്കാനോ നമുക്ക് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല എന്നത് വസ്തുതയാണ്. എന്നാൽ, അച്ഛൻ ദൂരെ എവിടെയെങ്കിലുമാണ് കഴിയുന്നതെങ്കിൽ കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കപ്പെടാൻ തുടങ്ങിയ സാഹചര്യത്തിൽ നിങ്ങൾക്ക് ആ ദിവസം അച്ഛനെ സന്ദർശിക്കാനും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും വിനിയോഗിക്കാവുന്നതാണ്.
ഫാദേഴ്‌സ് ഡേയുടെ ചരിത്രം ഒട്ടും സന്തോഷം നിറഞ്ഞ ഒന്നല്ല. അമേരിക്കയിൽ ഖനിയിലുണ്ടായ അതിദാരുണമായ ഒരു അപകടത്തെ തുടർന്നാണ് ഫാദേഴ്‌സ് ഡേ ആചരിക്കാൻ തുടങ്ങിയത്. പശ്ചിമ വിർജീനിയയിലെ ഫെയർമോണ്ട് ഖനിയിൽ 1908 ജൂലൈ 5-നുണ്ടായ അപകടത്തിൽ നൂറുകണക്കിന് മനുഷ്യരാണ് മരിച്ചു വീണത്. അതിനെത്തുടർന്ന് ഒരു വൈദികന്റെ മകളായ ഗ്രെയ്‌സ് ഗോൾഡൻ ക്ലേറ്റൺ ആ അപകടത്തിൽ മരണപ്പെട്ട ആളുകളുടെ ഓർമ്മ പുതുക്കാൻ ഞായറാഴ്ച ശുശ്രൂഷ നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.
ഏതാനും വർഷങ്ങൾക്ക് ശേഷം സൊനോര സ്മാർട്ട് ഡോഡ് എന്ന മറ്റൊരു വനിത താനുൾപ്പെടെ ആറു മക്കളെ ഒറ്റയ്ക്ക് വളർത്തി വലുതാക്കിയ, ആഭ്യന്തരയുദ്ധത്തിൽ സൈനികനായി സേവനമനുഷ്ഠിച്ച തന്റെ പിതാവിന്റെ ഓർമയ്ക്കായി ഫാദേഴ്‌സ് ഡേ ആചരിക്കാൻ ആരംഭിച്ചു. പിന്നീടും പതിറ്റാണ്ടുകളോളം ഫാദേഴ്‌സ് ഡേ ആചരണത്തിന് അമേരിക്കയിൽ വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
പിന്നീട്, 1972-ൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആയി ആചരിക്കണമെന്ന പ്രഖ്യാപനത്തിൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ഒപ്പു വെച്ചതോടെയാണ് ഔപചാരികമായി ഈ ദിനാചരണം കൊണ്ടാടാൻ തുടങ്ങിയത്.
Post Your Comments