ഓൺലൈനായി വിവിധ ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കുമെങ്കിലും, ബാങ്കുകളുടെ ശാഖകളെ നേരിട്ട് സമീപിക്കുന്നവർ നിരവധിയാണ്. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ ഘടകം കൂടിയാണ് ബാങ്കുകൾ. അതിനാൽ, ജൂൺ മാസം ഇടപാടുകൾ നടത്താൻ ബാങ്കിൽ എത്തുന്നവർ ഈ മാസത്തെ അവധി ദിനങ്ങൾ ഏതൊക്കെയെന്ന് കൂടി അറിഞ്ഞിരിക്കേണ്ടതാണ്. ആർബിഐയുടെ അവധി പട്ടിക പ്രകാരം, ജൂൺ മാസം ഒട്ടനവധി ബാങ്ക് അവധികളാണ് ഉള്ളത്. അതേസമയം, ഓരോ സംസ്ഥാനത്തിനനുസരിച്ച് പ്രാദേശിക അവധികളിൽ മാറ്റം ഉണ്ടാകുന്നതാണ്. ജൂണിലെ അവധി ദിനങ്ങൾ ഏതൊക്കെ എന്ന് അറിയാം.
• ജൂൺ 4, 2023: ഞായറാഴ്ച.
• ജൂൺ 10, 2023: രണ്ടാം ശനിയാഴ്ച.
• ജൂൺ 11, 2023: ഞായറാഴ്ച
• ജൂൺ 15, 2023: രാജസംക്രാന്തിയുടെ പേരിൽ മിസോറാമിലും ഒഡീഷയിലും ബാങ്ക് അവധിയായിരിക്കും
• ജൂൺ 18, 2023: ഞായർ.
• ജൂൺ 20, 2023: രഥയാത്ര ഒഡീഷയിൽ ബാങ്ക് അവധി
• ജൂൺ 24, 2023: നാലാം ശനിയാഴ്ച
• ജൂൺ 25, 2023: ഞായർ
• ജൂൺ 26, 2023: ഖർച്ചി പൂജ ത്രിപുരയിൽ ബാങ്ക് അവധിയായിരിക്കും
• ജൂൺ 28, 2023: ഈദുൽ അസ്ഹ കേരളം, മഹാരാഷ്ട്ര, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
• ജൂൺ 29, 2023: ഈദുൽ അസ്ഹ പ്രമാണിച്ച് മറ്റ് സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
Post Your Comments