തിരുവനന്തപുരം: പോലീസുകാരെ പരസ്യമായി വെല്ലുവിളിച്ച് സിപിഎം നേതാവ്. തിരുവനന്തപുരം നെടുമങ്ങാട് പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയാണ് അധിക്ഷേപ പ്രസംഗവുമായി സി.പി.എം ഏരിയ സെക്രട്ടറി ആര്. ജയദേവന് രംഗത്തെത്തിയത്.
Also Read:ഈ ഭക്ഷണശീലങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല
‘സി.ഐ സന്തോഷ് കുമാറിന് കൃത്യമായ പണി കൊടുക്കും. ഒന്നുകില്‍ അത് സര്‍ക്കാര്‍ നല്‍കും. സര്‍ക്കാറിന് നല്കാന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ജനം നല്‍കും. സി.പി.എം നേതാക്കളുടെ ബന്ധം പറഞ്ഞാണ് രണ്ടുപേരും ഇവിടെയിരിക്കുന്നത്. സി.ഐക്ക് സ്റ്റേഷനില്‍ പിരിവ് നടത്തലാണ് പണി. ഇത് സംബന്ധിച്ച് നിരവധി പരാതിയുണ്ട്. കഴിഞ്ഞ നെടുമങ്ങാട് കുത്തിയോട്ട സമയത്ത് ഹോട്ടലുകളില്‍ നിന്നും ബാറുകളില്‍ നിന്നും ആഹാരവും പണവും കള്ളും പിരിച്ചെടുത്തു’, ജയദേവൻ വിമർശിച്ചു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനെതിരെ നെടുമങ്ങാട് പോലീസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. ഇതില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതാണ് ജയദേവനെ ചൊടിപ്പിച്ചത്.
Post Your Comments