ഡൽഹി: ബി.ജെ.പി നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരായി വധഭീഷണി മുഴക്കിയ കേസിൽ ഭീം സേന തലവൻ നവാബ് സത്പാൽ തൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൻവാറിനെതിരെ കേസെടുത്തത്.
നൂപുറിനെ വധിക്കുന്നയാൾക്ക് ഒരു കോടി പാരിതോഷികം നൽകുമെന്നും നൂപുറിനെ കൊല്ലുമെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ തൻവാർ ഭീഷണിപ്പെടുത്തിയിരുന്നു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, പ്രേരണ, മനഃപൂർവം അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം നേരത്തെ, ഗുഡ്ഗാവ് പൊലീസ് തൻവറിനെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്, നൂപുറിനെ ഭീഷണിപ്പടുത്തിയെന്ന കേസിൽ തൻവാർ അറസ്റ്റിലാവുന്നത്.
Post Your Comments