Latest NewsNewsIndia

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം: കേന്ദ്ര സർക്കാർ

മോട്ടോർ വാഹന ചട്ടത്തിൽ ഇതിനായുള്ള പരിഷ്‌കരണം ഉടൻ നടത്തും.

ന്യൂഡൽഹി: അനധികൃത പാർക്കിംഗിനെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. റോഡുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് ശക്തമായ നടപടി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.

Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ

‘മോട്ടോർ വാഹന ചട്ടത്തിൽ ഇതിനായുള്ള പരിഷ്‌കരണം ഉടൻ നടത്തും. പുതിയ രീതി യാഥാർത്ഥ്യമാകുമ്പോൾ ചിത്രങ്ങൾ സഹിതം വിവരം നൽകുന്നവർക്കാണ് പാരിതോഷികം ലഭിക്കുക. പിഴയായി വാഹന ഉടമയിൽ നിന്നും ഈടാക്കുന്ന തുകയുടെ പകുതി എന്ന നിലയ്ക്കാണ് 500 രൂപയുടെ പാരിതോഷികം. നിരത്തിൽ ഓരോ ദിവസവും കാറുകളുടെ എണ്ണം ഉയർന്ന് വരുന്ന സാഹചര്യത്തിൽ റോഡിൽ ശരിയായ വാഹനം പാർക്ക് ചെയ്യാത്ത അവസ്ഥ അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്’- നിതിൻ ഗഡ്കരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button