ബറൂച്ച്: യൂട്യൂബില്‍ നിന്ന് വരുമാനമായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ആയിരത്തോളം ലക്ചര്‍ വീഡിയോകളില്‍ നിന്നാണ് യൂട്യൂബില്‍ നിന്ന് പണം ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘കോവിഡ് കാലത്ത് ഔദ്യോഗിക ജോലികള്‍ക്ക് പുറമേ ഞാന്‍ രണ്ട് കാര്യങ്ങള്‍ ചെയ്തിരുന്നു. ഒന്ന് പാചകം ചെയ്യാന്‍ ആരംഭിച്ചു. രണ്ടാമത്തേത് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശ സര്‍വകലാശാലകളിലെ ഉള്‍പ്പെടെ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുകയും അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം ഉയർന്നതോടെ മാസത്തില്‍ നാല് ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. നിതിന്‍ ഗഡ്കരി വിശദീകരിച്ചു.
Post Your Comments