Latest NewsCinemaMollywoodNewsEntertainmentMovie Gossips

‘ദൈവത്തെ അറിയണമെങ്കില്‍ മതത്തിന്റെ പുറത്ത് കടക്കണം’: ഷൈൻ ടോം ചാക്കോ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഓരോ സിനിമയിലും ഷൈൻ എത്തിയത്. ഗദ്ദാമ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഷൈൻ തന്റേതായ ഇടം കണ്ടെത്തി.

ഇപ്പോളിതാ, മതവിശ്വാസത്തെയും ദൈവത്തെയും പറ്റി തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം. മതവും ദൈവവും തമ്മിൽ എന്താണ് ബന്ധമെന്നാണ് ഷൈൻ  ചോദിക്കുന്നത്.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ ഇങ്ങനെ;

സംസ്ഥാനത്ത് 7 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്: മുന്നറിയിപ്പ്

ഞാനൊരു ക്രിസ്ത്യാനിയാണ്. ക്രിസ്ത്യാനിയും അവരുടെ ദൈവമായ ക്രിസ്തുവും തമ്മിൽ ഏതെങ്കിലും ബന്ധമുണ്ടോ. യഥാർത്ഥത്തിൽ മതവും ദൈവവും തമ്മിൽ ബന്ധമില്ല. ഉള്ള ബന്ധത്തിന് അപ്പുറത്തേക്ക് നമ്മൾ ഒന്നും ചോദിക്കരുത് പറയരുത് എന്നു സൃഷ്ട്ടിച്ചു വച്ചിരിക്കുകയാണ്.

ക്രിസ്തു ഒരു യഹൂദനായിരുന്നു. ക്രിസ്തു മരിച്ചതിന് ശേഷമാണ് ക്രിസ്റ്റിയാനിറ്റി ഉണ്ടാകുന്നത്. അപ്പൊപ്പിന്നെ ക്രിസ്തുവും ക്രിസ്റ്റ്യാനിറ്റിയും തമ്മില്‍ എന്താണ് ബന്ധം? മതവും ദൈവവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നമ്മളെ ചിന്തിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ദൈവവുമായി ഏറ്റവും അടുപ്പമുള്ളത് നമുക്കാണ്, അവനവനാണ് ഉള്ളത്. അല്ലാതെ മതത്തിനല്ല. ദൈവത്തെ അറിയണമെങ്കില്‍ മതത്തിന്റെ പുറത്ത് കടക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button