
മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ഇന്ത്യന്‍ ടീമിൽ ഇടംനേടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പരിക്കുമൂലം വിട്ടു നില്‍ക്കുന്ന സൂര്യകുമാര്‍ യാദവും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. അയര്‍ലന്‍ഡിനെതിരെ ഈ മാസം അവസാനം രണ്ട് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഈ മാസം 26നും 28നും ഡബ്ലിലിനാണ് അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങള്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിംഗും ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനും ഇന്ത്യൻ നിരയിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.
Read Also:- ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഗുരുതരമായ ഈ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും!
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ഹർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ആർ ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ , അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.
Post Your Comments