പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഫോൺപേ. ധനകാര്യ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പൊതുവിപണിയിൽ നിന്ന് പണം സമാഹരിക്കാൻ തയ്യാറെടുക്കുന്നത്. കൂടാതെ, 78,000 കോടി രൂപയുടെ വിപണി മൂല്യമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രമുഖ ഡിജിറ്റൽ പണവിനിമയ ആപ്പുകളിലൊന്നാണ് ഫോൺപേ.
ഫ്ലിപ്കാർട്ട് ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് ഫോൺപേ. ഫ്ലിപ്കാർട്ടിലെ മുൻ ഉദ്യോഗസ്ഥരായിരുന്ന സമീർ നിഗം, രാഹുൽ ചാരി, ബുർസിൻ എഞ്ചിനീയർ എന്നിവർ ചേർന്നാണ് ഫോൺപേയ്ക്ക് രൂപം നൽകിയത്. 2016 ലാണ് ഫ്ലിപ്കാർട്ട് ഫോൺപേ സ്വന്തമാക്കുന്നത്. 2018 ൽ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു.
Also Read: കായംകുളത്തുനിന്ന് ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി
Post Your Comments