അമ്പലപ്പുഴ: സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പിൽ ഭാസിയുടെ മകൻ അഖിൽ (30) ആണ് മുങ്ങി മരിച്ചത്.
പുറക്കാട് പഴയങ്ങാടിയിൽ ഇന്നലെ ഉച്ചക്ക് 2-30 ഓടെ ആയിരുന്നു സംഭവം. പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി പാടശേഖരത്തിനു സമീപത്തെ തോട്ടിൽ സുഹൃത്ത് ഉണ്ണിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അഖിൽ. നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഉണ്ണിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
Read Also : സമരം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്: ഏകോപന സമിതി യോഗം ഇന്ന്
ഉടൻ തന്നെ അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ലക്ഷ്മി.
Post Your Comments