തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് യു.ഡി.എഫ്. തുടര്‍ സമര പരിപാടികൾ ചര്‍ച്ച ചെയ്യാൻ യു.ഡി.എഫ് ഏകോപന സമിതി ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ യോഗം ചേരും.
സ്വപ്ന സുരേഷ്, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സത്യവാങ്മൂലത്തിലെ വിവരങ്ങൾ കൂടി പുറത്ത് വന്നതോടെ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നുമുള്ള നിലപാടിലാണ് യു.ഡി.എഫ് നേതാക്കൾ.
പ്രതിപക്ഷ പ്രതിഷേധങ്ങൾ അടിച്ചമര്‍ത്തി നാട്ടിൽ കലാപമുണ്ടാക്കാനും അതുവഴി ആരോപണങ്ങൾക്ക് മറയിടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം യോഗത്തിലുണ്ടാകും. ലോക കേരള സഭയിൽ പങ്കെടുക്കണോ എന്ന കാര്യത്തിലും യു.ഡി.എഫ് യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും.
Post Your Comments