NattuvarthaLatest NewsKeralaNews

എന്‍.എസ്.എസിന് രാഷ്ട്രീയമില്ല, ഒരു രാഷ്ട്രീയവും സമുദായത്തെ ഗുണപ്പെടുത്തില്ല: സുകുമാരന്‍ നായര്‍

തിരുവനന്തപുരം: എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടികളെ ഉപദ്രവിക്കേണ്ട കാര്യം ഞങ്ങൾക്കില്ലെന്നും, ഒരു രാഷ്ട്രീയവും സമുദായത്തെ ഗുണപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:കയറ്റുമതി: മുന്നേറ്റവുമായി ഇന്ത്യ

‘രാഷ്ട്രീയക്കാര്‍ അവരുടെ നന്മക്കായി പ്രവര്‍ത്തിച്ചുകൊള്ളട്ടെ. നമുക്ക് അതില്‍ പരാതിയില്ല. രാഷ്ട്രീയത്തില്‍ നമ്മള്‍ ഇടപെടേണ്ട ആവശ്യമില്ല. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഒരു പാര്‍ട്ടിയെയും ഇടപെടാന്‍ അനുവദിക്കില്ലെന്ന നിര്‍ബന്ധം മാത്രമാണുള്ളത്’, സുകുമാരന്‍ നായർ വ്യക്തമാക്കി.

‘ആദര്‍ശം മാത്രം വിളമ്പി ജീവന്‍ വെടിഞ്ഞ വ്യക്തിത്വമായിരുന്നില്ല മന്നത്ത് പത്മനാഭന്‍റേത്. സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മക്കുവേണ്ടി അര്‍പ്പിച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം’, ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button