ന്യൂഡല്‍ഹി: പ്രവാചകനെതിരെ നൂപുര്‍ ശര്‍മ്മ വിവാദ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാന്‍ പ്രവിശ്യയിലെ ഭീകരര്‍ 10 മിനിട്ട് ദൈര്‍ഘ്യമുള്ള ഭീഷണി വീഡിയോയും ഇതോടൊപ്പം പുറത്ത് വിട്ടിട്ടുണ്ട്. പ്രവാചക നിന്ദയ്ക്ക് പകരമായി ഹിന്ദുക്കളെ ലക്ഷ്യമിടണമെന്നാണ് ഇതില്‍ പറയുന്നത്.
Read Also: ‘മീ ടൂ എന്നൊരു ഊള വാക്കുമിട്ട് ജനത്തെ പറ്റിക്കുന്നു’: പൊട്ടിത്തെറിച്ച് വിനായകന്‍
ഇന്ത്യയില്‍ സാദ്ധ്യമായ ഇടങ്ങളിലെല്ലാം ചാവേര്‍ ആക്രമണം നടത്തണമെന്നാണ് ഭീകരര്‍ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന് താലിബാനേയും, പ്രതിരോധ മന്ത്രി മുല്ല യാക്കൂബിനേയും ഐഎസ് ഭീകരര്‍ വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കാബൂള്‍ വിമാനത്താവളത്തില്‍ നടത്തിയ ആക്രമണവും, 2020 മാര്‍ച്ചില്‍ ഗുരുദ്വാരയില്‍ നടത്തിയത് പോലുള്ള ആക്രമണവും നടത്തുമെന്നാണ് ഭീഷണി.
Post Your Comments