കൊച്ചി: മീ ടൂ വിവാദത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ. മീ ടൂ എന്നത് ശാരീരികവും മാനസികവുമായ പീഡനം ആണെങ്കിൽ അത് താൻ ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ പ്രാവശ്യം നടന്ന പത്രസമ്മേളനത്തിലും താൻ ഇത് തന്നെയാണ് പറഞ്ഞതെന്നായിരുന്നു വിനായകന്റെ വാദം. താൻ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, പക്ഷെ തന്റെ മേലുള്ള മീ ടൂ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ‘പന്ത്രണ്ട്’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്താണ് മീ ടൂ? അതിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം. മാനസികവും ശാരീരികവുമായ പീഡനം ആണ്. ഇത് ഇന്ത്യൻ നിയമപ്രകാരം വളരെ വലിയൊരു കുറ്റമാണ്. ഇത്ര വലിയ കുറ്റകൃത്യത്തെ നിങ്ങൾ വളരെ ലളിതമായി തട്ടി കളയുകയാണോ? ഇവരെ പിടിച്ച് ജയിലിൽ ഇടണ്ടേ. എത്ര പേർ ജയിലിൽ പോയിട്ടുണ്ട്? ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ട് മീ ടൂ എന്നൊരു ഊള വാക്കുമിട്ട് പറ്റിക്കുകയാണ് ജനത്തെ. തമാശ കളിക്കുന്നോ വിനായകനോട്? ഇനി എന്റെ മേൽ ഇത് ഇടാനാണോ ഉദ്ദേശമെന്നത് കൊണ്ടാണ് അന്ന് ഞാൻ എന്താണ് മീ ടൂ എന്ന് ചോദിച്ചത്. അതിന്റെ ഉത്തരം ഞാൻ പറയാം. ഞാൻ അത് ചെയ്തിട്ടില്ല.
Also Read:ഉറക്കകുറവിനും ടെൻഷനും പരിഹാരം
ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടൂ എങ്കിൽ അത് ഞാൻ ചെയ്തിട്ടില്ല. ഞാൻ ചെയ്തിട്ടുള്ളത് പത്തും അതിൽ കൂടുതൽ പെണ്ണുങ്ങളുമായി ശാരീരിക ബന്ധമാണ്. അത് റോഡിൽ പോയിരുന്നു നോട്ടീസ് കൊടുക്കുന്നത് അല്ല. നിങ്ങൾ എന്റെ മേൽ ആരോപിച്ച മീ ടൂ ഞാൻ ചെയ്തിട്ടില്ല. വിനായകൻ അത്ര തരം താഴ്ന്നവൻ അല്ല പെണ്ണിനെ പിടിക്കാൻ’, വിനായകൻ പറഞ്ഞു.
വിവാദപരമായ അഭിമുഖത്തിൽ മാധ്യമപ്രവർത്തകയോട് ആയിരുന്നില്ല താൻ സംസാരിച്ചതെന്നും, ആ പെൺകുട്ടിക്ക് അങ്ങനെ തോന്നിയെങ്കിൽ താൻ ക്ഷമ ചോദിക്കുകയാണെന്നും വിനായകൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
Post Your Comments