
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് കമ്പനി. മാധവ വാര്യർ, മുൻമന്ത്രി കെ.ടി. ജലീലിന്റെ ബെനാമിയാണെന്നും മാധവ വാര്യർ ജലീലിന്റെ ഇടപാടുകള്‍ക്ക് മുന്നിൽ നിന്നിട്ടുണ്ടെന്നും സ്വപ്ന സുരേഷ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി വ്യക്തമാക്കി.
ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽ നിന്ന് 250 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി
മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെ.ടി. ജലീൽ 17 ടൺ ഈന്തപ്പഴം ഇറക്കുമതി ചെയ്തതായാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. കമ്പനിയുടെ ഉടമ മാധവ വാര്യർ കെ.ടി.ജലീലിന്റെ ബെനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു.
അതേസമയം, കമ്പനി സ്ഥാപകരിൽ ഒരാളായ മാധവ വാര്യർ 2014ൽ ചുമതലകൾ ഒഴിഞ്ഞുവെന്നും കെ.ടി.ജലീലുമായോ സംസ്ഥാന സർക്കാരുമായോ ഇടപാടുകളില്ലെന്നും ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് കമ്പനി അറിയിച്ചു.
Post Your Comments