Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘നയന്‍താര വിവാഹത്തിന് ക്ഷണിച്ചു, ഞാന്‍ പോയില്ല’: കാരണം വ്യക്തമാക്കി ധ്യാന്‍ ശ്രീനിവാസന്‍

കൊച്ചി: മലയാളി യുവാക്കളുടെ പ്രിയ താരമാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. യൂട്യൂബിൽ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ വളരെ വേഗത്തിലാണ് പ്രചരിക്കുന്നത്. അത്തരത്തിൽ ധ്യാനിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരായത്. വിവാഹത്തിന് നയന്‍താര ക്ഷണിച്ചില്ലേ എന്ന ചോദ്യത്തിന് ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയ രസകരമായ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

സൗജന്യ വിസയിൽ മലയാളി വീട്ടമ്മമാരെ കുവൈറ്റിലെത്തിച്ച് ഐസ്‌ഐഎസിന് വിൽക്കാൻ ശ്രമം: രക്ഷിച്ചത് വൻ റാക്കറ്റിൽ നിന്ന്

‘വിവാഹത്തിന് എന്നെ വിളിച്ചിരുന്നു. ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. പ്രസ് മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കിലാണെന്ന് അവരെ അറിയിച്ചു’ എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസൻ മറുപടി നൽകിയത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക.

ജൂണ്‍ 9ന് മഹാബലിപുരത്ത് വെച്ചാണ് നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും ആഡംബര വിവാഹം നടന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്‍ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വിവാഹച്ചടങ്ങില്‍ മലയാളത്തില്‍ നിന്ന് നടന്‍ ദിലീപും സംവിധായകന്‍ സത്യന്‍ അന്തിക്കാടും മാത്രമാണ് പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button