UAELatest NewsNewsInternationalGulf

ഇന്ത്യൻ ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിന് വിലക്ക്: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ. മെയ് 13 മുതൽ നാല് മാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. യുഎഇ ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫ്രീ സോണുകളിൽ ഉൾപ്പെടെ നിയന്ത്രണം ബാധകമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള എല്ലാത്തരം ഗോതമ്പ് ഉത്പന്നങ്ങൾക്കും വിലക്ക് ബാധകമാണ്.

Read Also: എസ്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു: വിജയ ശതമാനം 99.26, വിജയ ശതമാനത്തിൽ ഇത്തവണ നേരിയ കുറവ്

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാൻ അനുമതിയുണ്ട്. ഗോതമ്പ് ലഭ്യതയിൽ കുറവുണ്ടാവാൻ കാരണമായ അന്താരാഷ്ട്ര സാഹചര്യങ്ങൾ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധം കണക്കിലെടുത്തുമാണ് പുതിയ തീരുമാനം.

അതേസമയം, മെയ് 13ന് മുമ്പ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ള ഗോതമ്പോ ഗോതമ്പ് ഉത്പന്നങ്ങളോ രാജ്യത്തു നിന്ന് പുറത്തേക്ക് കയറ്റുമതി ചെയ്ണമെങ്കിൽ അതത് സ്ഥാപനങ്ങൾ മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നൽകി അനുമതി വാങ്ങേണ്ടതുണ്ട്. ഉത്പന്നങ്ങൾ കൊണ്ടുവന്ന തീയ്യതികൾ ഉൾപ്പെടെ തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതാണ്.

Read Also: എയർ ഇന്ത്യ: എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ അനുമതി

shortlink

Related Articles

Post Your Comments

Related Articles


Back to top button