ഭോപ്പാൽ: പിസ ജീവനക്കാരിയായ യുവതിയെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച് പെൺസംഘം. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന സംഭവത്തിൽ, ഡോമിനോസ് പിസ ജീവനക്കാരിയായ യുവതിയെ നടുറോഡിൽ, നാല് പെൺകുട്ടികളടങ്ങുന്ന സംഘം വടികൊണ്ട് മർദ്ദിക്കുകയായിരുന്നു.
യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ ഫോണിൽ പകർത്തുകയും പിന്നീട് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയുമായിരുന്നു. വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം പൊലീസിന്‍റെ ശ്രദ്ധയിലെത്തിയത്.
പെൺസംഘത്തിന്റെ മർദ്ദനമേറ്റ് നിലവിളിക്കുന്ന യുവതിയെയാണ് വീഡിയോയിൽ കാണുന്നത്. യുവതി മർദ്ദനമേറ്റ് നിലത്തു വീണ് വേദനകൊണ്ട് പുളയുമ്പോഴും, നാലംഗ സംഘം മർദ്ദനം തുടരുകയാണ്. സ്ഥലത്ത് നിരവധിപേർ തടിച്ചുകൂടിയിട്ടും പെൺകുട്ടിയെ രക്ഷിക്കാൻ ആരും മുന്നോട്ട് വന്നില്ല.
Came across this @dominos @dominos_india
I hope you’re providing legal assistance to this girl who’s been assaulted on duty. Hope you help her in filing an assault case against these hooligans.
Take action @MPPoliceOnline pic.twitter.com/kVE9O7Sce3
— Deepika Narayan Bhardwaj (@DeepikaBhardwaj) June 13, 2022
Post Your Comments