KeralaMollywoodLatest NewsNewsEntertainment

അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്: മോണിക്കയുമായി വേര്‍പിരിഞ്ഞുവെന്ന് ജാസ്മിന്‍

ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവള്‍ അര്‍ഹിക്കുന്നതല്ല

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ജാസ്മിന്‍ എം മൂസ. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ നിന്നും ജാസ്മിന്‍ സ്വയം ഇറങ്ങി പോവുകയായിരുന്നു ചെയ്തത്. നിലപാടുകളില്‍ ഉറച്ച്‌ നിന്ന ജാസ്മിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിച്ചത്. എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്ത ജാസ്മിന്‍ തന്റെ പങ്കാളി മോണിക്കയുമായി വേർപിരിഞ്ഞുവെന്നതാണ്.

സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മോണിക്കയും താനും ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്ന് ജാസ്‌മിൻ പങ്കുവച്ചത്. തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കുറച്ച്‌ കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞാണ് ജാസ്മിന്‍ വീഡിയോയുമായി എത്തിയത്.

read also: പൂന്തുറ എസ്‌.ഐയ്ക്ക് നേരെ ഡി.വൈ.എഫ്‌.ഐ ആക്രമണം: വടികൊണ്ട് തലയ്ക്കടിയേറ്റു

ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ, ‘നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മോണിക്കയെ കുറിച്ച്‌ അറിയാം. എന്റെ ഗേള്‍ഫ്രണ്ട് ആയിരുന്നു. കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക്ക എന്റെ പങ്കാളിയുമാണ്. ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്. പിന്നെ എന്റെ ഡോഗ് സിയാലോയും. ഞാന്‍ ഷോയിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക്ക ആയിരുന്നു.

ഞങ്ങള്‍ രണ്ട് പേരെയും കുറിച്ചുള്ള ഒരു കാര്യം പറയാനാണ് വന്നത്. കഴിഞ്ഞ കുറച്ച്  ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും അക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവള്‍ അര്‍ഹിക്കുന്നതല്ല.

ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ ഇമോഷണലിയും മാനസികയുമായും തകര്‍ന്നു. ഈ സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം, അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാന്‍ പറ്റി. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവള്‍ അര്‍ഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചു.

ഇത് പൊതുജനത്തിന് മുന്നില്‍ പറയാന്‍ കാരണമുണ്ട്. ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പ് ഞങ്ങളുടെ മാത്രം കാര്യമായിരുന്നു ഇത്. പക്ഷേ, അതിന് ശേഷം എന്ത് പറഞ്ഞാലും ചെയ്താലും അതൊക്കെ ന്യൂസ് ആയിട്ടാണ് വരുന്നത്. ആ സഹാചര്യത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ടാണ് വെളിപ്പെടുത്തിയത്. ഞങ്ങളുടെ ബന്ധം അധികം മുന്നോട്ട് പോവില്ലെന്ന് എനിക്കറിയാം. നമ്മള്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആവുമ്പോള്‍ എല്ലാ തരത്തിലും ആ പങ്കാളിയ്ക്ക് സാന്നിധ്യം കൊടുക്കണം. മെന്റലി, ഇമോഷണലി, ഫിസിക്കലി, എല്ലാം വേണം. എനിക്കതിന് പറ്റുന്നില്ല. അതാണ് പിരിയാന്‍ കാരണം. മോണിക്കയുടെ കൂടെ ഒരുപാട് നല്ല ഓര്‍മ്മകളും മോശം കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button