
വെഞ്ഞാറമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലമുക്ക് മംഗലശേരി വീട്ടിൽ വിജയൻ സെലീന ദമ്പതികളുടെ മകൻ അദിൻ ലാൽ (21) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടിന് വെഞ്ഞാറമൂട് യു.പി സ്കൂളിന് സമീപത്ത് വച്ച് അദിൻ ലാലും സുഹൃത്ത് സച്ചുവും സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ച് അദിൻ ലാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടർന്ന്, യുവാക്കളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ് മരിച്ച അജിൻ ലാൽ. സഹോദരങ്ങൾ: ആരോമൽ, അഖിൽ.
Post Your Comments