News

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം: മദ്യശാലയ്ക്ക് നേരേ ചാണകമെറിഞ്ഞ് ഉമാ ഭാരതി

ഭോപ്പാല്‍: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഉമാ ഭാരതി. മധ്യപ്രദേശിലെ നിവാരി ജില്ലയിൽ, ഓര്‍ഛ നഗരത്തിലുള്ള മദ്യശാലയ്ക്ക് നേരെയാണ് ഉമാ ഭാരതി ചാണകമെറിഞ്ഞ് പ്രതിഷേധിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ, അനുമതി ലഭിച്ച സ്ഥലത്തല്ല മദ്യശാല പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് ഉമാ ഭാരതി ട്വീറ്റ് ചെയ്തു. പുണ്യനഗരമായ ഓര്‍ഛയില്‍ ഇത്തരമൊരു മദ്യശാല തുറന്നത് കുറ്റകരമാണെന്നും ഉമാ ഭാരതി കൂട്ടിച്ചേർത്തു.

അനധികൃത സാമ്പത്തിക ഇടപാട്: ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

‘ഭോപ്പാലില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ഛയിലാണ് പ്രശസ്തമായ രാമരാജക്ഷേത്രം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാമനവമി ദിനത്തില്‍ ഇവിടെ അഞ്ചുലക്ഷം ഭക്തരാണ് ദീപം തെളിയിച്ചത്. അപ്പോഴും ഈ മദ്യശാല പ്രവര്‍ത്തിച്ചിരുന്നതായി അറിഞ്ഞു. അയോധ്യയോളം പുണ്യമായാണ് ഈ ഭൂമിയെ കാണുന്നത്. അതുകൊണ്ടാണ് മദ്യശാലയ്ക്ക് നേരേ ചാണകം എറിഞ്ഞത്. മദ്യശാലയ്‌ക്കെതിരേ ജനങ്ങളുടെ പ്രതികരണം ഒരു കുറ്റമായി കാണാനാകില്ല. മതപരമായി പ്രാധാന്യമുള്ള ഇത്തരമൊരു സ്ഥലത്ത് മദ്യശാല തുടങ്ങിയതാണ് വലിയ കുറ്റം,’ ഉമാ ഭാരതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button