തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗാര്‍ഹിക പീഡനമാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്.
Read Also : ബലിപെരുന്നാൾ: 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്
ഞായറാഴ്ച്ച ഉച്ചയ്ക്കാണ് വാഴാര്‍ത്തല വീട്ടില്‍ ജിന്‍സി എന്ന 22 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു സുധീഷിന്റെയും ജിന്‍സിയുടെയും വിവാഹം. വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ഇവരുടെ ജീവിതത്തില്‍ സ്വരച്ചേര്‍ച്ച ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു.
സംഭവത്തിൽ, നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments