കൊച്ചി: തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ അനിൽ കാരക്കുളം രചനയും സംവിധാനവും
നിർവ്വഹിക്കുന്ന ‘പോത്തും തല’ എന്ന ചിത്രത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നു.
വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ ഷാജു വാലപ്പനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചാലക്കുടിയിലും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നുവരുന്നത്.
‘സാഹചര്യങ്ങളാണ് ഏതൊരു വ്യക്തിയുടേയും ജീവിതത്തെ മാറ്റിമറിക്കുന്നത്’ എന്ന പ്രമേയമാണ് ചിത്രം പറയുന്നത്. ജീവിതത്തെ ഗൗരവമായി കാണാതെ ചീട്ടുകളിയിലും മദ്യപാനത്തിലുമായി കഴിയുന്ന, ആൻ്റണി എന്ന ചെറുപ്പക്കാരൻ്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. പാഷാണം ഷാജിയാണ് കേന്ദ്രകഥാപാത്രമായ ആൻ്റണിയെ അവതരിപ്പിക്കുന്നത്. പാഷാണം ഷാജി ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ള നർമ്മ കഥാപാത്രങ്ങളിൽ നിന്നും വേറിട്ട്, തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇതിലെ ആൻ്റണി.
എല്ലാവിധ വാണിജ്യ ഘടകങ്ങളും കോർത്തിണക്കി, ഒരു ക്ലീൻ എന്റർടൈനറായിട്ടാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഷാജു വാലപ്പൻ അവതരിപ്പിക്കുന്ന കച്ചവട രാഷ്ട്രീയക്കാരനായ സൈമൺ പാപ്പാജി എന്ന അഭിനവ രാഷ്ടീയക്കാരന്റെ വേഷമാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം.
‘ദയവു ചെയ്ത് നമ്മുടെ നാടിനെ കലാപഭൂമി ആക്കിമാറ്റരുത്’: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
സുനിൽ സുഗത, ശിവജി ഗുരുവായൂർ, പ്രസാദ് മുഹമ്മ, നന്ദകിഷോർ, ജോസ് മാമ്പുള്ളി, സണ്ണി നിലമ്പൂർ, അഡ്വ.റോയ്, ഉണ്ണികൃഷ്ണൻ എം.എ, മനോജ് പുലരി, ഉണ്ണി. എസ്. നായർ, പെക്സൺ അബോസ്, രജനീഷ് നീനാ കുറുപ്പ്, ഷിബിന റാണി, അഞ്ജനാ അപ്പുക്കുട്ടൻ, മഞ്ജു സുഭാഷ്, സാഹിറ, അപർണ്ണ, മഞ്ജു എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
സംഗീതം- ഷമേജ് ശ്രീധർ, ഛായാഗ്രഹണം- അമ്പാടി ശ്യാം, എഡിറ്റിംഗ് – ശ്രീരാഗ്. സി. രാജു,
കലാ സംവിധാനം- രാധാകൃഷ്ണൻ, സൂരജ്, മേക്കപ്പ് – ജയരാജൻ പൂപ്പത്തി,
വസ്ത്രാലങ്കാരം – സന്തോഷ് പാഴൂർ, ശാന്താറാം, പ്രൊഡക്ഷൻ കൺട്രോളർ – പ്രസാദ് പവ്വർ, ഫോട്ടോ -പവിൻ തൃപ്രയാർ.
Post Your Comments