ജിദ്ദ: ഹജ് തീർത്ഥാടനത്തിനെത്തുന്നവർ കോവിഡ് വാക്സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് സൗദി അറേബ്യ. സഹ്. ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹജ് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരും പബ്ലിക് ഹെൽത്ത് അതോറിറ്റി അംഗീകരിച്ച കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ സൗദി അറേബ്യ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇനി മുതൽ സൗദി അറേബ്യയിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. വിവിധ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും തവക്കൽനയിൽ വാക്സിനേഷൻ തെളിവ് ആവശ്യമില്ല. വിമാനങ്ങളിലോ പൊതു ഗതാഗതങ്ങളിലോ പ്രവേശിക്കാനും ഇത് നിർബന്ധമില്ല.
മക്ക ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുന്ന സ്ഥലങ്ങൾ എന്നിവ ഒഴികെയുള്ള അടച്ച സ്ഥലങ്ങളിലാണ് മാസ്‌ക് ഒഴിവാക്കിയത്. കോവിഡ് സാഹചര്യത്തിൽ രാജ്യം തുടർന്നു പോരുന്ന തുടർനടപടികളുടെയും മഹാമാരിയെ ചെറുക്കുന്നതിൽ കൈവരിച്ച നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments