ഡൽഹി: ആറുവയസ്സുള്ള കുട്ടിയുടെ അമ്മയായ കാമുകി, വിവാഹിതനായ കാമുകനുമൊത്ത് പുഴയിൽ ചാടി. തീവ്രപ്രണയമായിട്ടും ഒന്നിച്ചുജീവിക്കാൻ സമൂഹം അനുവദിക്കില്ലെന്ന് വ്യക്തമായതോടെ ഇരുവരും ചേർന്ന് പുഴയിൽ ചാടി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
യമുനാ നദിയുടെ പാലത്തിനു മേൽ നിന്ന് താഴേക്ക് ചാടാനായിരുന്നു തീരുമാനം.
ഇതനുസരിച്ച് എത്തിയ ഇരുവരും തയ്യാറെടുത്തു. അവർ താഴേക്ക് ചാടാൻ ഒരുങ്ങി. ആദ്യം ചാടിയത് ആറു വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയായ കാമുകിയായിരുന്നു. എന്നാൽ, പുഴയിൽ ചാടി തിരിഞ്ഞുനോക്കുമ്പോൾ കൂടെ കാമുകനില്ല! അയാൾ പാലത്തിൽ തന്നെ നിന്ന് തിരിച്ചുപോയി എന്ന് യുവതിക്ക് മനസ്സിലായി. നന്നായി നീന്താനറിയുന്ന യുവതി എങ്ങനെയോ അക്കരയെത്തി.
അവിടെനിന്നു വന്ന് അവർ യുവാവിനെതിരെ കേസ് നൽകി. പൊലീസ് അന്വേഷണം തകൃതിയായി. അവസാനം യുവാവിനെതിരെ പൊലീസ് കേസ് എടുത്തു, വധശ്രമം, യുവതിയുടെ ഫോൺ കേടു വരുത്തി എന്നിവയാണ് കുറ്റങ്ങൾ. യുപി പ്രയാഗിലെ 32 വയസ്സുകാരിയായ യുവതിയാണ് ഝാൻസി സ്വദേശിയായ ചന്തു എന്ന 30-കാരനെതിരെ കേസ് നൽകിയത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തി. യുവാവിന് എതിരെ കേസ് എടുത്തതായി പ്രയാഗ് സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു
Post Your Comments