Latest NewsNewsIndia

ഇന്ത്യയില്‍ കോവിഡ് നിരക്ക് കുറയുന്നു

ഇന്ത്യയ്ക്ക് ആശ്വാസമായി കോവിഡ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കുറയുന്നു. 6,594 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18 കേസുകള്‍ കുറഞ്ഞു. 24 മണിക്കൂറിനിടയില്‍ 4,035 പേര്‍ രോഗമുക്തരായി. ഇതുവരെ 4,26,61,370 പേര്‍ രോഗമുക്തി നേടി.

Read Also: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തും: അറിയിപ്പുമായി ഒമാൻ എയർ

രാജ്യത്ത് നിലവില്‍ ആകെ സജീവമായ കേസുകള്‍ 50,548 ആണ്. സജീവമായ കേസുകളുടെ എണ്ണം ആകെ രോഗബാധിതരുടെ 0.12 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. പ്രതിദിന നിരക്ക് 2.05 ശതമാനമായി കുറഞ്ഞു. നേരത്തെ മൂന്ന് ശതമാനമായിരുന്നു.

അതേസമയം, കഴിഞ്ഞ ആഴ്ചകളില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്ത്. ജൂണ്‍ ഒന്നിന് 2,663 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടാം തിയതിയോടെ ഇത് ഇരട്ടി ആയി. ജൂണ്‍ 11ന് 8,000ത്തിലധികം ആയിരുന്നു കേസുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button