കാലിഫോർണിയ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ പീഡന പരാതി അമേരിക്കന്‍ കോടതി തള്ളി. കാതറിന്‍ മയോര്‍ഗയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് കേസിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. ഇതുവഴി പരാതിക്കാരിക്ക് ശരിയായ രീതിയില്‍ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം നഷ്ടമായെന്നും കോടതി വ്യക്തമാക്കി.
2009ലായിരുന്നു യുവതി പരാതിയുമായി രംഗത്തെത്തിയത്. ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്തെന്നായിരുന്നു മയോര്‍ഗയുടെ ആരോപണം. പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375,000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു.
Read Also:- ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമാധ്യമങ്ങൾക്ക് മുന്നിൽ മയോര്‍ഗ സംസാരിക്കുന്നത്. മയോര്‍ഗയ്ക്കുണ്ടായ മാനസിക പ്രയാസങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും റൊണാള്‍ഡോ ഉത്തരവാദിയാണെന്ന് കോടതിക്കു മുന്നില്‍ തെളിയിക്കുകയാണ് നിയമപോരാട്ടം വഴി ലക്ഷ്യമിടുന്നതെന്ന് മയോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്ലി സ്റ്റൊവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments