ലക്നോ: പ്രയാഗ് രാജ് സംഘർഷത്തിലെ മുഖ്യപ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത സംഭവത്തിനെതിരെ ഷാഫി പറമ്പിൽ എം.എൽ.എ. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദിന്റെ മൂന്ന് നില വീട് പൂർണ്ണമായി പ്രയാഗ് രാജ് വികസന അതോറിറ്റി പൊളിച്ചു നീക്കിയിരുന്നു. അനധികൃത നിർമ്മാണമെന്ന് കാട്ടിയായിരുന്നു നടപടി. ഇതിനെതിരെയാണ് ഷാഫി പറമ്പിൽ രംഗത്തെത്തിയത്. രാജ്യത്ത് നിലനിൽക്കുന്ന ഏത് നിയമത്തിന്റെ പിൻബലത്തിലാണ് കുറ്റാരോപിതരുടെ വീടുകൾ വെറുപ്പ് ഇന്ധനമാക്കിയ ജെ.സി.ബി കൊണ്ട് യോഗി സർക്കാർ പൊളിച്ച് മാറ്റുന്നതെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.
Also Read:പബ്‍ജിയില്‍ തോറ്റതിന് സുഹൃത്തുക്കള്‍ കളിയാക്കിയതിന്റെ മനോവിഷമത്തില്‍ 16 കാരന്‍ ജീവനൊടുക്കി
യു.പിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബുൾഡോസർ രാജിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ഷാഫി പറമ്പിൽ ആഹ്വാനം ചെയ്തു. പ്രതിഷേധം എന്ന് മുതലാണ് ഭരണകൂടത്തിന് വീട് തകർക്കാനുള്ള ലൈസൻസ് ആയി മാറിയതെന്ന് ഷാഫി ചോദിക്കുന്നു. നിയമവിരുദ്ധ നിർമ്മാണമെങ്കിൽ അതിനു നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനെയും എം.എൽ.എ വിമർശിച്ചു. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതിന് ഭരണഘടന അനുശാസിക്കുന്ന ശിക്ഷയ്ക്ക് പകരം അവരുടെ ഭവനം പൊളിച്ച് മാറ്റാനുള്ള ഉത്തരവ് ഏത് കോടതിയിൽ നിന്നാണുണ്ടായതെന്ന് ഷാഫി പറമ്പിൽ ചോദിക്കുന്നു.
കേസിൽ ജാവേദിന്റെ ഭാര്യയും മകളും ഉൾപ്പെടെ അറസ്റ്റിലാണ്. ജാവേദിന്റെ മറ്റൊരു മകളായ അഫ്രീൻ ഫാത്തിമ വിദ്യാർത്ഥി നേതാവും പൌരത്വ പ്രതിഷേധങ്ങളുടെ മുഖവുമായിരുന്നു. നടപടിക്കെതിരെ അഫ്രീൻ ഫാത്തിമ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ വെള്ളിയാഴ്ച്ച നടന്ന സംഘർഷത്തിൽ മൂന്നുറിലേറെ പേർ അറസ്റ്റിലായി. ഒമ്പത് ജില്ലകളിലായി 13 കേസുകളിലാണ് അറസ്റ്റ്. സഹാറൻപൂരിലെ സംഘർഷത്തിൽ അറസ്റ്റിലായ പതിനെട്ടുകാരൻ മൂസെമ്മിലാണ് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments