Latest NewsKeralaIndiaNews

‘പ്രവാചക നിന്ദ നടത്തി, കലാപാഹ്വാനത്തിന് ശ്രമം’: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനെതിരെ പോപ്പുലർ ഫ്രണ്ടിന്റെ പരാതി

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനെതിരെ പോപ്പുലർ ഫ്രണ്ട്. സമ്മേളനം നടത്തിയ സംഘാടകർക്കെതിരെയും പ്രസംഗിച്ച നേതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പോലീസിൽ പരാതി നൽകി. പോപ്പുലർ ഫ്രണ്ട് ഏരിയാ നേതാക്കളാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസിൽ പരാതി നല്‍കിയത്. ഹിന്ദു മഹാസമ്മേളനം ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍, ജനറല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, അഡ്വ. കൃഷ്ണരാജ്, കാസ പ്രസിഡന്റ് കെവിന്‍ പീറ്റര്‍, ഹിന്ദുധര്‍മ പരിഷത്ത് പ്രസിഡന്റ് എന്‍ ഗോപന്‍, ടി ജി മോഹന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് പരാതി.

Also Read:അഴിമതിക്കേസ് ചുമത്തപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുക എന്നത് അന്വേഷണ ഏജന്‍സികളുടെ ചുമതലയാണ്: അനുരാഗ് ഠാക്കൂര്‍

മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയും പ്രവാചകനിന്ദ നടത്തുകയും ചെയ്തെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. സമ്മേളനത്തില്‍ ഇസ്ലാം വിരുദ്ധത പ്രചരിപ്പിച്ച് മുസ്ലിംകള്‍ക്കെതിരായ വിദ്വേഷത്തിനും കലാപാഹ്വാനത്തിനും ആസൂത്രിത ശ്രമം നടത്തിയെന്നാണ് പരാതി. ആര്‍എസ്എസ് നിയന്ത്രണത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത സംഘപരിവാര്‍ നേതാക്കളും സഹയാത്രികരും വ്യാജപ്രചാരണങ്ങളിലൂടെ വര്‍ഗീയത വളർത്തിയെന്നും പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു.

സമ്മേളത്തില്‍ പങ്കെടുത്ത് സംസാരിച്ചവരും വിവിധ സെമിനാറുകളില്‍ പങ്കെടുത്തവരും മുസ്ലിംകള്‍ക്കെതിരെ വ്യാജപ്രചാരണങ്ങളിലൂടെ വ്യാപകമായി വര്‍ഗീയ വിഷം ചീറ്റിയതായും കലാപാഹ്വാനം നടത്താന്‍ പ്രേരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഏപ്രില്‍ 30ന് നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന നിലയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായി സംഘടനാ ആരോപിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ചുമതലയിലിരുന്ന് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടി വേണമെന്നും, ടി.ജി മോഹന്‍ദാസ് കേരളത്തിന്റെ പോലീസ് സംവിധാനത്തെയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ചുവെന്നും പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button