KeralaLatest NewsNews

കരിങ്കൊടി കാണിച്ച അഭിഭാഷകനെ പൊലീസ് സ്റ്റേഷനിൽ അടിവസ്ത്രത്തിൽ നിർത്തി: വി.ഡി സതീശൻ

തിരുവന്തപുരം: കറുത്ത നിറത്തിലുള്ള മാസ്ക് വിലക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണിൽ ഇരുട്ട് കയറിയത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് എല്ലാം കറുപ്പായി തോന്നുന്നതെന്ന് സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചയാളെ വസ്ത്രമുരിഞ്ഞാണ് പൊലീസ് സ്റ്റേഷനിൽ നിർത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കരിങ്കൊടി കാണിച്ച അഭിഭാഷകനെ പൊലീസ് സ്റ്റേഷനിൽ അടിവസ്ത്രത്തിൽ നിർത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ബന്ദിയാക്കി മുഖ്യമന്ത്രി സഞ്ചരിക്കുകയാണെന്നും, ഷാജ് കിരണിനെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ‘മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാർക്ക് നല്ലത്. മുഖ്യമന്ത്രിക്ക് എല്ലാത്തിനെയും ഭയമാണ്. ഇതെന്താ ഹിറ്റ്ലർ ഭരിക്കുന്ന കേരളമോ? രാജ ഭരണകാലത്ത് പോലും ഇങ്ങനെ ഉണ്ടായിട്ടില്ല. പൊലീസിന്‍റെ ഉപകരണമായി ഷാജിനെ ഉപയോഗിക്കുകയാണ്. മുഖ്യമന്ത്രി അറിയാതെയാണ് വിജിലൻസ് മേധാവിയെ മാറ്റിയത്. കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് ഇതൊന്നും അന്വേഷിക്കാൻ തയ്യാറാകുന്നില്ല?’, വി.ഡി സതീശൻ വിമർശിച്ചു.

Also Read:മികച്ച നേട്ടത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, യുഎസ് ട്രഷറി റിപ്പോർട്ട് ഇങ്ങനെ

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ടും കർശന സുരക്ഷ. മലപ്പുറത്തെ രണ്ട് പരിപാടികൾക്കും ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുളള അമിത സുരക്ഷാ ക്രമീകരണത്തിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും പൊലീസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. വാഹനങ്ങൾ മണിക്കൂറുകൾക്ക് മുമ്പ് തടഞ്ഞും ജനങ്ങളുടെ കറുത്ത് മാസ്ക് അടക്കം മാറ്റിച്ചുമാണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷയൊരുക്കിയത്. സമാനമായ രീതിയിലാകും കോഴിക്കോട്ടും പൊലീസ് വിന്യാസവും സുരക്ഷാ ക്രമീകരണവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button