KeralaLatest NewsNews

മുഖ്യമന്ത്രിക്കെതിരെ വീണ്ടും കരിങ്കൊടി

കുന്നംകുളം: തൃശൂര്‍ നിന്നും മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി ബി.ജെ.പി പ്രവർത്തകർ. നാല് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തുന്നത്. ഇന്നലെ ആലുവയില്‍ വെച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ ചാടിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം, മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കുന്ന കേരള പൊലീസിന്റെ നടപടിക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരൻ രംഗത്തെത്തി. തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാൻ നിയമപരമായ അവകാശമുള്ളവരാണ് പൊലീസെന്നും, നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ട നിങ്ങൾ തന്നെ ജനങ്ങളോട് തെറ്റ് ചെയ്യാനിറങ്ങിയാൽ പരാജയപ്പെടുന്നത് നിയമവാഴ്ചയും ജനാധിപത്യവുമാണെന്ന് കെ സുധാകരൻ വിമർശിച്ചു.

മലപ്പുറത്ത് സംഘർഷഭരിതമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ബാരികേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസിന് നേരെ പ്രവർത്തകർ കൊടി കെട്ടിയ വടി എറിഞ്ഞു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button