കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികൾക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം ലംഘിച്ചതിനെതിരെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത് ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും.
Post Your Comments