KeralaLatest NewsNews

‘ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു മടുത്തു’: മുഖ്യമന്ത്രിയെ ട്രോളി കെ.കെ രമ

തവനൂർ: പൊതുജനങ്ങളെ വലച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രിക്കൊരുക്കിയ സുരക്ഷ സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. കറുപ്പിനോട് ‘നോ’ പറഞ്ഞ മുഖ്യമന്ത്രിയെ ട്രോളി കെ.കെ രമ. ‘ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു മടുത്തു’ എന്ന തലക്കെട്ടോട് കൂടി കനത്ത സുരക്ഷയ്ക്കകത്ത് നിൽക്കുന്ന മുഖ്യമന്ത്രിയുടെ പ്രതീകാത്മക ചിത്രമാണ് കെ.കെ രമ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കുറ്റിപ്പുറം കെ.ടി.ഡി.സി ഹോട്ടലിൽ ആണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ഹോട്ടലിന് ചുറ്റും കനത്ത നിയന്ത്രണമാണ് ഒരുക്കിയിരിക്കുന്നത്. സമീപത്തെ ഹോട്ടലുകൾ അടപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് കാവലാണ് സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം- പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങൾ ബദൽ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിർദ്ദേശം. ജനങ്ങളെ വലച്ചുകൊണ്ട് എന്തിനാണ് ഈ തീരുമാനമെന്നാണ് സാധാരണക്കാർ ചോദിക്കുന്നത്.

മലപ്പുറത്തെ ജനങ്ങൾക്കും കറുത്ത മാസ്ക് ധരിക്കുന്നതിൽ വിലക്കുണ്ട്. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്ക്കുകൾ പൊലീസ് നൽകുന്നുണ്ട്. മാസ്ക് മാറ്റിയ നടപടിക്ക് എതിരെ കളക്ടർക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button