തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ തകർന്നടിയുന്നത് കേരള ആഭ്യന്തര വകുപ്പും ഇടതുപക്ഷ സർക്കാരിന്റെ മേൽക്കോയ്മയുമാണ്. എന്നാൽ, സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ, സ്ഥാനത്ത് നിന്നും നീക്കിയ വിജിലന്‍സ് മേധാവിയായിരുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറും ഷാജ് കിരണുമായി ഫോണില്‍ വിളിച്ചത് 19 തവണയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതല്‍ വൈകിട്ടു വരെയാണ് ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത്. ഇതിനു പുറമേ വാട്സാപ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ലൈഫ് മിഷന്‍ കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ പി.എസ് സരിത്തിനെ കഴിഞ്ഞ ബുധനാഴ്ചയാണ് സ്വപ്നയുടെ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടു പോയത്. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ നിരന്തരമായി ഫോണില്‍ വിളിച്ചതും വാട്സാപ്പ് സന്ദേശങ്ങള്‍ കൈമാറിയതും.
Read Also: സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കോടിയേരിയുടെ വാര്‍ത്താസമ്മേളനം
സ്വപ്നയുടെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ വിജിലന്‍സ് സരിത്തിനെ കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമായി ഫോണ്‍ പിടിച്ചുവാങ്ങിയതും പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്നു മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്.
Post Your Comments