കാലിഫോര്‍ണിയ: സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങി ശാസ്ത്രജ്ഞര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് റോബോട്ടുകളെ സംവേദന ക്ഷമതയും ചിന്തിക്കുന്നവരും ആക്കാനാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ശ്രമിക്കുന്നത്. സെക്സ് ടോയി വിപണന രംഗം ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റില്‍ സെക്സ് റോബോട്ടുകളെ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
Read Also: ജനങ്ങളെ ഇത്ര ഭയമാണെങ്കിൽ പിണറായി വിജയൻ പുറത്തിറങ്ങാതിരിക്കുകയോ രാജി വയ്ക്കുകയോ വേണം: വി മുരളീധരൻ
സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വിപണിയില്‍ എത്തിക്കാനാണ് ശ്രമം. പ്രിന്റഡ് സ്കിന്‍ എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിലൂടെ, റോബോട്ടുകള്‍ക്ക് മനുഷ്യസമാനമായ സ്പര്‍ശന സുഖം അനുഭവിക്കാനാകും.
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പ്രിന്റഡ് സ്കിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവഴി റോബോട്ടുകള്‍ക്ക് മനുഷ്യസമാനമായ സ്പര്‍ശന സുഖം അനുഭവിക്കാനാകും. മനുഷ്യന്റെ ചര്‍മ്മത്തില്‍ ഇത് ഘടിപ്പിച്ച സെന്‍സറുകളുമായി ബന്ധിപ്പിക്കുന്ന ഒരു റോബോട്ടിക് പ്ലാറ്റ്ഫോമിന്റെ ഭാഗമാണിത്. സെക്സ് റോബോട്ടുകളുടെ ഉപയോഗം മനുഷ്യര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. ഹൈഡ്രോജെല്‍ ഉപയോഗിച്ചാണ് റോബോട്ടുകളുടെ ചര്‍മ്മം നിര്‍മ്മിച്ചിരിക്കുന്നത്. റോബോട്ടുകളുടെ വിരല്‍ത്തുമ്പുകള്‍ മനുഷ്യരുടേതിന് സമാനമാകാന് ഇത് സഹായിക്കും. കൂടുതല്‍ വിവേകമുള്ള, സ്മാര്‍ട്ടായ റോബോട്ടുകളാണ് ലക്ഷ്യമെന്ന് ഗവേഷകര്‍ പറയുന്നു.
Post Your Comments