CinemaMollywoodLatest NewsKeralaNewsEntertainment

ഷംനാദ് ഭാരതിന് വിശിഷ്ട സേവാ പുരസ്‌കാരം

ഷംനാദ് ഭാരതിന് വിശിഷ്ട സേവാ പുരസ്‌കാരം ലഭിച്ചു. സ്മാർട്ട്‌ കിഡ്സ്‌ ഇന്റർനാഷണൽ സ്കൂളിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് വിശിഷ്ട വ്യക്തികളുടെയും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സാനിധ്യത്തിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ശ്രീ ഗണേഷ്‌ കുമാറാണ് അവാർഡ് നൽകിയത്. ബഹുമുഖ പ്രതിഭയായ ഷംനാദ് ഭാരത് നിരവധി ആൽബങ്ങൾക്ക് സംഗീത സംവിധാനം നൽകി. കൂടാതെ, ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. സ്മാർട്ട്‌ കിഡ്സ്‌ ഇന്റർനാഷണൽ സ്കൂളിന്റെ പുതിയ ബ്രാഞ്ച് നെടുമങ്ങാട് കൊപ്പത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ഈ ചടങ്ങിൽ വെച്ചാണ് വിശിഷ്ട സേവാ പുരസ്‌കാരം ഷംനാദ് ഭാരതിന് ലഭിച്ചത്.

Also Read:ബഫർ സോൺ: വയനാട്ടില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു

സിനിമകളിലും ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും ഏഷ്യാനെറ്റ്‌ പോലുള്ള പ്രമുഖ ചാനൽ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രൻസ് നായകനാകുന്ന പുതിയ സിനിമയിൽ സംഗീത സംവിധാനം ചെയ്ത് കൊണ്ട് മലയാള സിനിമയുടെ ഭാഗം ആകുന്നു എന്നതാണ് അദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷം. കൂടാതെ, പ്രിയ കൂട്ടുകാരൻ മലയാളികളുടെ കണ്ണിലുണ്ണിയായിരുന്ന ക്യാൻസർ പോരാളി നന്ദു മഹാദേവയുടെ മ്യൂസിക്കൽ ആൽബമാണ് പ്രധാനമായി ചെയ്യുന്നത്.

നിലവിൽ ‘പൊന്നിൻ കനിയേ’ എന്ന മനോഹരമായ താരാട്ട് പാട്ട് സംഗീതം നിർവഹിച്ചു. മലയാളികളുടെ സ്വന്തം സിതാര കൃഷ്ണകുമാർ പാടിയ ഈ ഗാനം ഈസ്റ്റ്‌ കോസ്റ്റിന്റെ യൂട്യൂബ് ചാനലിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അനിത രാമചന്ദ്രൻ ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. കൂടാതെ, ജീവകാരുണ്യ രംഗത്തും സാമൂഹ്യ രംഗത്തും സജീവ സാനിധ്യമാണ് ഷംനാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button