KeralaLatest NewsNews

ബഫർ സോൺ: വയനാട്ടില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു

വയനാട്: വയനാട്ടില്‍ ബഫർ സോണിനെതിരേ എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. വി​വാ​ഹം, ആ​ശു​പ​ത്രി, പാ​ൽ, പ​ത്രം എ​ന്നി​വ​യെ ഹർത്താലിൽ നിന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഇടുക്കി രൂപതയും സമരത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്.

വനാതിർത്തിയോട് ചേർന്ന് ജനവാസ മേഖലകൾ കൂടുതലായുള്ള ഇടുക്കിയിൽ സുപ്രീംകോടതി ഉത്തരവ് ജനജീവിതത്തെ പൂർണ്ണമായി ബാധിക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുണ്ടാകണമെന്നും ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.

അതേസമയം, ജൂ​ൺ 16ന് ​യു​.ഡി.എ​ഫും വ​യ​നാ​ട്ടിൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഭീ​തി അ​ക​റ്റു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടാണ് യു‍.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button