കൊച്ചി: കെ.ടി. ജലീലിനെ വെല്ലുവിളിച്ച് സ്വപ്നാ സുരേഷ്. ഗൂഢാലോചന നടത്തിയത് ജലീലിന്റെ നേതൃത്വത്തിലാണെന്ന് അവർ ആരോപിച്ചു. ഈ വിവരം കോടതിയിൽ താന്‍ വെളിപ്പെടുത്തിയെന്നും അവർ പറഞ്ഞു. ഗുഢാലോചന നടത്തിയത് താനല്ല. കെ.ടി. ജലീല്‍ ആണ്. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. കെ.ടി. ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സ്വപ്ന പറഞ്ഞു.
ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും അവര്‍ വെല്ലുവിളിച്ചു. തന്നെ നിരീക്ഷിക്കാൻ നിയോഗിച്ച പോലീസിനെ പിൻവലിക്കണമെന്നും സ്വപ്ന പറഞ്ഞു. അതേസമയം, ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും.
ഇതിനായാണ് അഭിഭാഷകരെ കാണുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സ്വർണക്കടത്ത് കേസിൽ മൊഴി നൽകിയതിലുള്ള പ്രതികാരമാണ് പുതിയ കേസെന്ന നിലപാടിലാണ് സ്വപ്ന.
Post Your Comments